
ദോഹ: രാജ്യത്തെ പ്രമുഖ റീറ്റെയ്ൽ ശൃംഖലയായ ഗ്രാൻഡ് മാള്‍ ഹൈപ്പർമാർക്കറ്റ്, കുട്ടികൾക്കായി കളറിംഗ് മത്സരം സംഘടിപ്പിച്ചു. ഗ്രാൻഡ് എക്സ്പ്രസ്സ് എസ്ഥാൻ വുകൈർ സ്റ്റോറിലും മുകൈൻസ് സ്റ്റോറിലും നടത്തിയ മത്സരത്തിൽ വ്യത്യസ്ത രാജ്യക്കാരായ നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. മത്സരത്തിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ഇത്തരത്തിലുള്ള സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിലൂടെ കുട്ടികളിലെ കലാപരമായ കഴിവുകൾ കണ്ടെത്തുകയും അർഹരായവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഗ്രാൻഡ് മാൾ ലക്ഷ്യമിടുന്നത്. അവരുടെ ഭാവി കൂടുതൽ തിളക്കമുള്ളതാക്കുന്നതിൽ ഇത്തരം ചെറിയ വേദികൾ നിർണായക പങ്ക് വഹിക്കുന്നു,” എന്ന് ഗ്രാൻഡ് മാൾ റീജിയണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അറിയിച്ചു.
വിദ്യാർത്ഥികളുടെ താല്പര്യത്തെയും മാതാപിതാക്കളുടെ പ്രതീക്ഷയെയും അഭിനന്ദിക്കുന്നതോടൊപ്പം ഇത്തരത്തിൽ ഉപഭോക്താക്കളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് ഗ്രാൻഡ് അധികൃതർ വ്യക്തമാക്കി.










